അടുത്ത ഞായറാഴ്ച കത്തീദ്രല്‍ ഇടവകയില്‍നിന്നും ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ചവര്‍ക്ക് സ്ഥൈര്യലേപനം നല്‍കുന്നതാണ്. സമയം: 9:30 ന്റെ പരിശുദ്ധ കുര്‍ബനയോടുകൂടി. സ്ഥൈര്യലേപനം സ്വീകരിക്കുന്നതിനു ഒരുക്കമായി വരുന്ന ശനിയാഴ്ച, പതിനാലാം തീയതി 10 മുതല്‍ 12 വരെ ക്ലാസ്സു നടത്തപ്പെടുന്നു. സ്ഥൈര്യലേപനം സ്വീകരിക്കനുള്ളവര്‍ നിര്‍ബന്ധമായും ഈ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതാണ്.
Monday, 9 May 2011
Sunday, 8 May 2011
Angels Meet 2011
പാലാ കത്തീട്രല്‍ ദേവാലയത്തിന് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ ആയിരുന്നു ഇന്ന് നടന്ന Angels Meet 2011. 4500 -ഓളം കുട്ടികള്‍ആണ് ഈ വര്‍ഷത്തെ Angels Meet ഇല്‍ പങ്കെടുത്തത്. 2:00 pm ന് തന്നെ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുട്ടികള്‍ക്ക് സമ്മാനവും നല്‍കി. തുടര്‍ന്ന് നടത്തപെട്ട സ്നേഹവിരുന്നില്‍ പങ്കെടുത്തതിന് ശേഷം ആണ് കുട്ടികള്‍ സ്വന്തം ഇടവകകളിലോട്ടു തിരികെപോയത്. കത്തീദ്രല്‍ ഇടവകയും രൂപതാമതബോധന കേന്ദ്രവും സംയുക്തമായി ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
Friday, 6 May 2011
Angels Meet 2011
മേയ് എട്ടാം തീയതി ഞായറാഴ്ച പാലാ കത്തീദ്രല്‍ പള്ളിയില്‍ വച്ച് രൂപതയില്‍ നിന്നും ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച എല്ലാ കുട്ടികളെയും ഒരുമിച്ചു കൂട്ടി അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാനയും സ്നേഹവിരുന്നും നടത്തപ്പെടുന്നു. ഏകദേശം 4500 ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് കരുതുന്നു. സമയം: 2:00 pm.
Wednesday, 4 May 2011

Subscribe to:
Posts (Atom)